Advertisment

പ്രിയങ്കയുടെ ഫ്രെയിമില്‍ രാഹുലും ടി സിദ്ധിഖും - സ്വന്തം ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കു വച്ച് പ്രിയങ്കാ ഗാന്ധി. രാഹുലിനുവേണ്ടി സീറ്റ് ഒഴിഞ്ഞുനല്‍കിയ സിദ്ധിഖിനെ ഹൃദയത്തില്‍ സ്വീകരിച്ചു ഹൈക്കമാന്‍ഡ്

New Update

publive-image

Advertisment

ഡല്‍ഹി : തന്‍റെ ഫ്രെയിമില്‍ രാഹുലിനൊപ്പം കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ ടി സിദ്ദിഖ് നില്‍ക്കുന്ന ചിത്രം സ്വന്തം ഫേസ്ബുക്ക് പേജില്‍ പങ്കു വച്ച് പ്രിയങ്കാ ഗാന്ധി . മികച്ച ഡി സി സി അധ്യക്ഷനും പ്രതിബദ്ധതയുള്ള പാര്‍ട്ടി പ്രവര്‍ത്തകനും എന്ന കുറിപ്പോടെയാണ് പ്രിയങ്കയുടെ പോസ്റ്റ്‌ .

രാഹുല്‍ഗാന്ധി ടി സിദ്ധിഖിന്റെ കൈ പിടിച്ചു നില്‍ക്കുന്ന ചിത്രം പ്രിയങ്ക മൊബൈലില്‍ പകര്‍ത്തുന്നത് മറ്റാരോ പകര്‍ത്തിയ ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. വയനാട്ടില്‍ ആദ്യം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് രാഹുല്‍ ഗാന്ധിക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു നല്‍കുകയും ചെയ്ത സിദ്ധിഖിനോടുള്ള ഹൈക്കമാണ്ടിന്‍റെ സ്നേഹം പ്രകടിപ്പിക്കുന്നതാണ് പ്രിയങ്കയുടെ പോസ്റ്റ്‌ .

കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് എല്ലാ നേതാക്കന്മാരുടെയും മുന്നിൽ സിദ്ധിഖിനെ പ്രിയങ്കക്ക് രാഹുൽ ഗാന്ധി പരിചയപ്പെടുത്തി. "one of the best DCC President and a committed worker". രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ച ശേഷം എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്ത ശേഷം രാഹുല്‍ പറഞ്ഞു ഞാനും സിദ്ധീഖും തനിച്ചൊരെണ്ണം എടുക്കാമെന്ന് .

അത് പകർത്തുന്നതിനിടയിൽ സിദ്ധിഖിന്റെ ഫോൺ ഓഫായി പോയി . ഉടനെ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ ഫോണിൽ തന്റെയും സിദ്ധീഖിന്റെയും ഫോട്ടോ പകർത്താൻ പറഞ്ഞു . രാഹുൽ ഗാന്ധിയുടെ സന്തത സഹചാരി പകർത്തിയ ചിത്രമാണിത്.

പ്രിയങ്കാ ഗാന്ധി നേരിട്ട് രാഹുലിനൊപ്പം ഒരു പ്രാദേശിക നേതാവ് നില്‍ക്കുന്ന ഫോട്ടോ സ്വന്തം മൊബൈലില്‍ പകര്‍ത്തുന്നതും അത് ഫേസ്ബുക്കില്‍ പങ്ക് വയ്ക്കുന്നതും അപൂര്‍വ്വമായ ഭാഗ്യമാണ് .

പൊരുതി നേടിയ സീറ്റ് യാതൊരു മടിയും കൂടാതെ രാഹുലിനുവേണ്ടി ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറായ സിദ്ധിഖിനെ സംബന്ധിച്ചിടത്തോളം ഹൈക്കമാണ്ടിന്‍റെ മനസില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞു എന്നത് കേവലം ഒരു സ്ഥാനാര്‍ഥിത്വത്തെക്കാള്‍ പിന്നീട് ഗുണം ചെയ്തേക്കാം. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയം അറിയുന്നവര്‍ക്ക് ഇതിന്‍റെ വിദൂര സാധ്യതകള്‍ മനസിലാകും .

https://www.facebook.com/371569916903965/posts/372063046854652?sfns=mo

 

rahul gandhi t sidiq
Advertisment