Advertisment

കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ എതിര്‍ത്ത് മുതിര്‍ന്ന നേതാക്കള്‍

New Update

ഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ എതിര്‍ത്ത് മുതിര്‍ന്ന നേതാക്കള്‍. പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജിക്കാര്യത്തില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

എന്നാല്‍ രാജിയെ കുറിച്ച് ഈ ഘട്ടത്തില്‍ ആലോചിക്കരുതെന്നും രാഹുല്‍ തന്നെ അധ്യക്ഷനായി തുടരണമെന്നുമാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്. യോഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ക്കും നിര്‍ണായക തീരുമാനങ്ങള്‍ക്കുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് ദല്‍ഹിയില്‍ ചേരുന്നത്. . ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം പാര്‍ട്ടിക്കുണ്ടായ തകര്‍ച്ച, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജി തുടങ്ങിയ കാര്യങ്ങളാണ് സമിതി ചര്‍ച്ച ചെയ്യുക.

52 അംഗങ്ങളാണു സമിതിയിലുള്ളത്. രാഹുലിനെക്കൂടാതെ പ്രിയങ്കാ ഗാന്ധി വദ്ര അടക്കമുള്ള ജനറല്‍ സെക്രട്ടറിമാര്‍, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സമിതിയിലുണ്ട്.

Advertisment