Advertisment

സത്യത്തില്‍ നിന്ന് എങ്ങനെ ഒളിച്ചോടാമെന്നാണ് നമ്മുടെ പ്രധാനമന്ത്രി പഠിപ്പിക്കുന്നത്; ദശലക്ഷക്കണക്കിന് പേര്‍ക്ക് ഉപജീവനമാര്‍ഗവും അന്തസും നഷ്ടപ്പെട്ടു: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

New Update

publive-image

ന്യൂഡല്‍ഹി: സത്യത്തില്‍ നിന്ന് എങ്ങനെ ഒളിച്ചോടാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മെ പഠിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിന്റെ ഫലമായി ദശലക്ഷക്കണക്കിന് പേര്‍ക്ക് ഉപജീവനമാര്‍ഗവും അന്തസും നഷ്ടപ്പെട്ടെന്നും രാഹുല്‍ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്.

ഇന്ത്യയുടെ ജി.ഡി.പി. പൂർവസ്ഥിതിയിലാകാൻ വർഷങ്ങൾ വേണ്ടിവരുമെന്ന പത്രവാർത്ത സഹിതമായിരുന്നു രാഹുലിന്റെ ട്വീറ്റ്. ബിഹാർ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പ്രധാനമന്ത്രിക്കെതിരേയും കേന്ദ്രത്തിനെതിരെയും രാഹുൽ വീണ്ടും രംഗത്തെത്തിയത്.

Advertisment