Advertisment

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് തടയാന്‍ സീതാറാം യെച്ചൂരി രംഗത്ത് ? കേന്ദ്രത്തില്‍ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ മുന്നേറ്റത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് ഇടതുപക്ഷം. വയനാട്ടിലെ പ്രഖ്യാപനം വൈകിയേക്കും ! എന്നാല്‍ തീരുമാനത്തില്‍ മാറ്റമുണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ട്

author-image
ജെ സി ജോസഫ്
Updated On
New Update

ഡല്‍ഹി : രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തടയാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തിറങ്ങിയതായി അഭ്യൂഹം. കേരളത്തില്‍ നിന്നും രാഹുല്‍ മത്സരിക്കുന്നത് പ്രതിപക്ഷ ഐക്യനിരയെ തകര്‍ക്കുമെന്ന് സീതാറാം യെച്ചൂരി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് ഡല്‍ഹിയില്‍ സംസാരം. രാഹുലിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കരുതിയെങ്കിലും വൈകാന്‍ കാരണം യെച്ചൂരിയുടെ ഇടപെടല്‍ ആണോയെന്ന സംശയം ശക്തമായിട്ടുണ്ട്.

Advertisment

publive-image

ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്‍റെ മുന്‍ നിരയിലുള്ളവരാണ് ഇടതുപാര്‍ട്ടികള്‍. എന്നാല്‍ കേരളത്തില്‍ പോരാട്ടം ഇടതുപക്ഷവും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മുന്നണികള്‍ തമ്മില്‍ നേര്‍ക്കുനേരാണ്. ഇടതുപക്ഷം ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നതും കേരളത്തില്‍ നിന്നാണ്. ബംഗാളിലും ത്രിപുരയിലും ഉള്‍പ്പെടെ ഇടതുപക്ഷത്തിന് വലിയ പ്രതീക്ഷകള്‍ ഒരിടത്തുമില്ല.

ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ എത്തുന്നത് ദേശീയ തലത്തില്‍ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ നീക്കത്തെ ഹാനികരമായി ബാധിക്കും എന്നതാണ് ഇടതുപക്ഷ നിലപാട് .

publive-image

പക്ഷേ കോണ്‍ഗ്രസിനെ സംബന്ധിച്ച് കേരളത്തില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടുകയെന്നത് പരമപ്രധാനമാണ് . അക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാകില്ല. എന്നാല്‍ അത് ഇടതു നേതാക്കളെ പിണക്കാതെ നടത്താന്‍ വേണ്ടിയാണ് വയനാടിന്‍റെ കാര്യത്തില്‍ പ്രഖ്യാപനം നീളുന്നത്.

publive-image

ഞായറാഴ്ചയോ തിങ്കളാഴ്ച വരെയോ പ്രഖ്യാപനം നീണ്ടുപോകാനാണ് സാധ്യത. മൂന്നു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ അത് കേരളത്തിനു പുറമേ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ . ഈ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടുകയാണ്‌ കോണ്‍ഗ്രസ് ലക്‌ഷ്യം വയ്ക്കുന്നത്.

rahul gandhi ele 19
Advertisment