Advertisment

ബിജെപി എന്തുകൊണ്ട് സുരേഷ്ഗോപിയെ വയനാട്ടില്‍ ഇറക്കിയില്ല ? രാഹുലിന്‍റെ പേരില്‍ തിരികെ വാങ്ങിയ സീറ്റില്‍ മത്സരിക്കാന്‍ ബിജെപിക്ക് ധൈര്യമില്ലാതെ പോയോ ? രാഹുല്‍ഗാന്ധിക്കെതിരെയുള്ള ബിജെപി നീക്കം പാളിയെന്ന് വിമര്‍ശനം

New Update

publive-image

Advertisment

തൃശൂര്‍ : സുരേഷ്ഗോപിയെപ്പോലെ താരപ്രഭയുള്ള ഒരു സ്ഥാനാര്‍ഥി കൈയ്യിലുണ്ടായിട്ടും വയനാട്ടില്‍ ഒരടിസ്ഥാനവുമില്ലാത്ത ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രാഹുലിനെതിരെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന്‍റെ ഉള്‍ക്കളികള്‍ ഇപ്പോഴും സംശയാസ്പദമാണ്.

തൃശൂരും വയനാടും ബി ഡി ജെ എസിന് അനുവദിച്ച സീറ്റുകള്‍ ആയിരുന്നു. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ സ്മൃതി ഇറാനി പോലുള്ള വലിയ താരങ്ങളുടെയൊക്കെ പേരുകള്‍ വയനാട്ടില്‍ ചര്‍ച്ച ചെയ്യപെട്ടതാണ് .

publive-image

പക്ഷെ അവരെയൊന്നും മത്സരിപ്പിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ആ സീറ്റ് പോലും ബിജെപി ഏറ്റെടുത്തില്ല എന്നതാണ് കൌതുകകരം.

രാഹുല്‍ഗാന്ധി വയനാട്ടില്‍ വന്ന പേരില്‍ ഒരു സീറ്റ് പിന്നെന്തിനാണ് ബിജെപി ബി ഡി ജെ എസില്‍ നിന്നും തിരികെ വാങ്ങിയതെന്നാണ് ചോദ്യം . ഒരു സീറ്റ് തിരികെ വാങ്ങിയപ്പോള്‍ വയനാട് വാങ്ങി അവിടെ ശക്തരായ ബിജെപി സ്ഥാനാര്‍ഥി എന്നായിരുന്നു പ്രതീക്ഷ .

publive-image

പക്ഷെ തുഷാര്‍ വെള്ളാപ്പള്ളിയെ അവിടേയ്ക്ക് പായിച്ച് പകരം ത്രിശൂര്‍ പിടിച്ചെടുത്ത് അവിടെ സുരേഷ്ഗോപിയെ സ്ഥാനാര്‍ഥി ആക്കിയിരിക്കുന്നു . എങ്കില്‍ പിന്നെ സുരേഷ്ഗോപിയെ വയനാട്ടില്‍ മത്സരിപ്പിച്ചിരുന്നെങ്കില്‍ അതിനു കുറേക്കൂടി മാധ്യമ ശ്രദ്ധ കിട്ടുമായിരുന്നു .

ബിജെപി എന്തുകൊണ്ട് ആ നീക്കത്തിന് തയ്യാറായില്ല എന്നതാണ് സംശയം ഉയര്‍ത്തിയിരിക്കുന്നത്. ചുരുക്കത്തില്‍ രാഹുലിനെതിരെയുള്ള പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ ബിജെപി ഒരുക്കമല്ല . അത് ഘടകകക്ഷികളുടെ ചുമലില്‍ തള്ളി .

ele 19 suresh gopi
Advertisment