Advertisment

കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ എളിമയുള്ളവരും ലളിത ജീവിതം നയിക്കുന്നവരുo. ഇവിടത്തെ നേതാക്കളുടെ വീടുകൾ ചെറുതും സാധാരണവുമാണ് - എം ഐ ഷാനവാസിന്റെ വസതിയിലെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ എളിമയുള്ളവരും ലളിത ജീവിതം നയിക്കുന്നവരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി . പലപ്പോഴും ഇവരുടെ വിനയമാണ് തന്നെ ആകർഷിച്ചിട്ടുള്ളതെന്നും രാഹുൽ പറഞ്ഞു . അന്തരിച്ച നേതാവ് എം.ഐ. ഷാനവാസിന്റെ വസതിയിൽ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഇവിടത്തെ നേതാക്കളുടെ വീടുകൾ ചെറുതും സാധാരണവുമാണ്. എന്നാൽ, വടക്കേയിന്ത്യയിൽ പലർക്കുമുള്ളത് കൊട്ടാരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ആനി തയ്യിൽ ലെയ്‌നിലെ വീട്ടിൽ പത്തുമിനിറ്റിലധികം രാഹുലും സംഘവും ചെലവിട്ടു. എ.കെ. ആന്റണി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്നു. ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക്, ശശി തരൂർ, കെ.വി. തോമസ് എന്നിവർ പിന്നാലെയെത്തി.

ഷാനവാസിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു. പിതാവിനോടുള്ള കരുതലും ആദരവുമാണ് രാഹുലിന്റെ സന്ദർശനത്തോടെ വെളിപ്പെട്ടിരിക്കുന്നതെന്ന് അമിനാ ഷാനവാസ് പറഞ്ഞു. രാഷ്ട്രീയം ചർച്ചയായില്ലെന്നും അവർ കൂട്ടിച്ചേർത്തു.

kpcc
Advertisment