Advertisment

കാലവര്‍ഷക്കെടുതിയില്‍ കഷ്ടത അനുഭവിക്കുന്നവര്‍ സുപ്രധാന രേഖകള്‍ക്കായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങേണ്ടതിനു പകരം ഒരു നോഡല്‍ ഓഫീസറെ ജില്ലാ കലക്ടറുടെ ഓഫീസില്‍ നിയമിക്കണം ; മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കത്തയച്ചു. കേരളത്തിലുണ്ടായ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് അത്യാവശ്യ സര്‍ട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്.

Advertisment

publive-image

അവര്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്ത് ഏകജാലക സംവിധാനം വേണമെന്നാണ് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നത്.

റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, സ്‌കൂള്‍ രേഖകള്‍ എന്നിവയെല്ലാം നിരവധി പേര്‍ക്ക് നഷ്ടമായിട്ടുണ്ട്. സ്വന്തം മണ്ഡലമായ വയനാട്ടിലെ നിരവധി പേര്‍ക്കാണ് ഈ രേഖകളെല്ലാം നഷ്ടമായിരിക്കുന്നത്.

സര്‍ട്ടിഫിക്കറ്റുകളും രേഖകളും വീണ്ടും ലഭിക്കുന്നതിന് നിരവധി ഓഫീസുകളില്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇതിന് പരിഹാരം കാണണമെന്ന് രാഹുല്‍ ഗാന്ധി പിണറായി വിജയനോട് ആവശ്യപ്പെടുന്നു.

കാലവര്‍ഷക്കെടുതിയില്‍ കഷ്ടത അനുഭവിക്കുന്നവര്‍ സുപ്രധാന രേഖകള്‍ക്കായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങേണ്ടതിനു പകരം ഒരു നോഡല്‍ ഓഫീസറെ ജില്ലാ കലക്ടറുടെ ഓഫീസില്‍ നിയമിക്കണമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു.

നോഡല്‍ ഓഫീസറെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അങ്ങനെ എളുപ്പത്തില്‍ പുതിയ രേഖകള്‍ ലഭിക്കും വിധം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പിണറായി വിജയന് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്

Advertisment