രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു, സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് രാഹുൽ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 20, 2021

ഡൽഹി:  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളുണ്ടായതിനെത്തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് നിബന്ധനകൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

×