Advertisment

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കുക വിജയ സാധ്യത മാത്രമെന്ന് രാഹുല്‍ ഗാന്ധി ! സ്ഥാനാര്‍ത്ഥികളില്‍ പഴയ മുഖങ്ങള്‍ മാത്രം പാടില്ല. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ പ്രിയങ്കയും രാഹുലും സജീവമാകുമെന്ന് യുഡിഎഫ് നേതാക്കള്‍ക്ക് രാഹുലിന്റെ ഉറപ്പ്. ആഴക്കടല്‍ മത്സ്യബന്ധന വിവാദം ചര്‍ച്ചയാക്കാന്‍ രണ്ട് പ്രചാരണ ജാഥകള്‍ !

New Update

publive-image

Advertisment

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡം വിജയ സാധ്യത മാത്രം ആയിരിക്കണമെന്ന് രാഹുല്‍ ഗാന്ധി. യുഡിഎഫ് യോഗത്തിലാണ് രാഹുല്‍ ഗാന്ധി ഈ നിര്‍ദേശം മുമ്പോട്ടുവച്ചത്.

വിജയസാധ്യത അല്ലാതെ മറ്റൊരു ഘടകവും പരിഗണിക്കരുതെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥികളില്‍ പഴയ മുഖങ്ങള്‍ മാത്രം ആകരുത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

മറ്റന്നാള്‍ മുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങും. ഇക്കുറി സീറ്റ് വിഭജന ചര്‍ച്ചകളില്‍ തര്‍ക്കം പാടില്ലെന്നും രാഹുല്‍ നിര്‍ദേശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും സജീവമാകുമെന്നും അദ്ദേഹം അറിയിച്ചു. തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് മുന്നണിയുടെ പൊതുധാരണ.

publive-image

അതിനിടെ ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മത്സ്യതൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ പ്രചാരണ ജാഥകള്‍ നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു പ്രചാരണ ജാഥകളാണ് നടത്തുക.

കാസര്‍കോട് നിന്ന് തുടങ്ങുന്ന പ്രചാരണ ജാഥ ടി എന്‍ പ്രതാപന്‍ എംപി നയിക്കും. തിരുവനതപുരം വിഴിഞ്ഞത്തു നിന്നാരംഭിക്കുന്ന നിന്നാരംഭിക്കുന്ന ജാഥ ഷിബു ബേബിജോണ്‍ നയിക്കും.

കാസര്‍കോട് നിന്ന് തുടങ്ങുന്ന ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥ കെപിസിസിഅധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

 

trivandrum news
Advertisment