‘രാ​ഗുൽ ഗാന്തി ശിന്ദാവാ’ ; രാഹുൽ ​ഗാന്ധിക്ക് ജയ് വിളിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു , വാരിപ്പുണർന്ന് രാഹുൽ

ന്യൂസ് ബ്യൂറോ, വയനാട്
Monday, June 10, 2019

കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിക്ക് ജയ് വിളിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു. അക്ഷരങ്ങൾ വഴങ്ങാതെ വളരെ രസകരമായാണ് കുട്ടി രാഹുൽ ​ഗാന്ധിക്ക് ജയ് വിളിക്കുന്നത്.

മുഷ്ടിച്ചുരുട്ടി ചെറുപുഞ്ചിരിയോടെ ‘രാ​ഗുൽ ഗാന്തി ശിന്ദാവാ’ എന്ന് ഉച്ചത്തിൽ വിളിച്ച പിഞ്ചോമനയെ വാരിപ്പുണരുകയായിരുന്നു രാഹുൽ. രാഹുൽ ​ഗാന്ധിയുടെ കയ്യിലിരുന്നാണ് കുട്ടി അദ്ദേഹത്തിന് ജയ് വിളിക്കുന്നത്.

 

×