Advertisment

രാഹുല്‍ ഗാന്ധി ദുബായില്‍ 1500 പൗണ്ടിന്റെ പ്രഭാത ഭക്ഷണം കഴിച്ചെന്ന് വ്യാജപ്രചരണം: ദുബായില്‍ പൗണ്ടല്ല മോനേ... ദിര്‍ഹമാണെന്ന് കമന്റുകള്‍... കള്ളത്തരം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: ദുബായില്‍വെച്ച് രാഹുല്‍ ഗാന്ധി കഴിച്ചത് ഒന്നര ലക്ഷം രൂപയുടെ പ്രഭാതഭക്ഷണമെന്ന് സംഘപുത്രന്മാപര്‍. കള്ളത്തരം കയ്യോടെ പിടികൂടി സോഷ്യല്‍ മീഡിയ. ബീഫ് അടങ്ങിയ ചെലവേറിയ ഭക്ഷണം കോണ്‍ഗ്രസ് അധ്യക്ഷന്‍ കഴിച്ചെന്ന് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു.

Advertisment

publive-image

എം എ യുസഫലി, കോണ്‍ഗ്രസ് ഉപദേഷ്ടാവ് സാം പിത്രോദ, ജെംസ് എജ്യുക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി എന്നിവരോടൊപ്പം രാഹുല്‍ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രമാണ് പ്രചരിച്ചത്.

ഹില്‍ട്ടന്‍ ഹോട്ടലില്‍ 1500 പൗണ്ടിന്റെ ഭക്ഷണം കഴിച്ചെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. എന്നാല്‍, അടിക്കുറിപ്പിന്റെ തുടക്കത്തില്‍ തന്നെ വന്ന അബദ്ധം ഈ പ്രചാരണം വ്യാജമാണെന്ന സംശയം പലരിലും ഉണ്ടാക്കി. ദുബായ് കറന്‍സി ദിര്‍ഹമാണെങ്കില്‍ പ്രചാരണത്തില്‍ 1500 പൗണ്ട് എന്നാണ് കുറിച്ചിരുന്നത്.

എന്നാല്‍, വ്യാപകമായി ചിത്രം പ്രചരിച്ചതോടെ ഭക്ഷണം കഴിച്ചത് ഹോട്ടലില്‍ നിന്നല്ലെന്നും സണ്ണി വര്‍ക്കിയുടെ വസതിയില്‍ നിന്നാണെന്നും സ്ഥിരീകരണം വന്നു. യുസഫലിയുടെ ഓഫീസും ഇത് സത്യമാണെന്ന് അറിയിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ഒന്നര ലക്ഷത്തിന്റെ കള്ളം പൊളിഞ്ഞു വീണു.

രാഹുല്‍ ഗാന്ധി ബീഫ് കഴിച്ചെന്ന പ്രചാരണവും തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി 11ന് നടന്ന വിരുന്നില്‍ ടര്‍ക്കി കോഴിയുടെ മാംസമാണ് വിളമ്പിയതെന്നാണ് അറിയിച്ചത്.

Advertisment