Advertisment

രാഹുല്‍ വയനാട്ടില്‍ മത്സരിക്കും : ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് 2 മണിക്ക് .?

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വയനാട് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. വയനാട്ടില്‍ രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉച്ചയ്ക്ക് രണ്ടു മണിക്കുണ്ടാകുമെന്നാണ് സൂചന .

Advertisment

publive-image

അമേഠിക്ക് പുറമെ വയനാട് മണ്ഡലത്തിൽ നിന്ന് കൂടി മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതാക്കൾ രാഹുലിന് മുന്നിലും ഹൈക്കമാൻഡിന് മുന്നിലും വച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് തന്നെയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാഹുലിനെ ഔദ്യോഗികമായി കെ.പി.സി.സി ക്ഷണിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സ്ഥിരീകരിച്ചു. വയനാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് ധാരണയായ ടി.സിദ്ധീഖ് പിന്മാറാൻ തയ്യാറായതായും നേതാക്കൾ പറയുന്നു

Advertisment