Advertisment

‘എന്റെ പേരിലേത് വാശിയുടെ ശ അല്ല, ക്ഷമയുടേയും കഷ്ടപ്പാടിന്റേയും 'ക്ഷ'യാണ്, അത് ഓര്‍ക്കണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയോടോ പ്രതിപക്ഷ നേതാവിനോടോ എംഎല്‍എയോടൊ കാര്യങ്ങള്‍ പറയുന്നതിന് ഒരു റൂട്ടുണ്ട്, അത് പറയുന്നത് ഫേസ്ബുക്ക് പോസ്റ്റ് വഴിയല്ല; രാഹുല്‍ മാങ്കൂട്ടത്തിന് മറുപടിയുമായി മുഹമ്മദ് അഷീല്‍

New Update

തിരുവനന്തപുരം:  സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെതിരെ കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു.

Advertisment

publive-image

തൃശൂര്‍ പൂരം മാറ്റിവെക്കണമെന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കോവിഡ് പ്രോട്ടോക്കോള്‍ വീഴ്ച്ചകള്‍ ചൂണ്ടി കാണിക്കാതിരിക്കുവാന്‍ താങ്കളുടെ പേര് തടസ്സമായയെങ്കില്‍, ഡോ. അശീല്‍ അത് ഡോ അശ്ലീലമാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് അഷീല്‍. തന്റെ പേരിലേത് വാശിയുടെ ‘ശ’ അല്ല. ക്ഷമയുടേയും കഷ്ടപ്പാടിന്റേയും ‘ക്ഷ’യാണ് അത് ഓര്‍ക്കണമെന്നായിരുന്നു മറുപടി.

‘എന്റെ പേരിലേത് വാശിയുടെ ശ അല്ല. ക്ഷമയുടേയും കഷ്ടപ്പാടിന്റേയും ക്ഷയാണ് അത് ഓര്‍ക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയോടോ പ്രതിപക്ഷ നേതാവിനോടോ എംഎല്‍എയോടൊ കാര്യങ്ങള്‍ പറയുന്നതിന് ഒരു റൂട്ടുണ്ട്. അത് പറയുന്നത് ഫേസ്ബുക്ക് പോസ്റ്റ് വഴിയല്ല. രാഹുല്‍ സാര്‍ നാളെ എംഎല്‍എ ആയാല്‍ താങ്കള്‍ക്കെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടാനാകില്ല. അതില്‍ അച്ചടക്ക നടപടിയുണ്ടാകും.’ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.

rahul mankottathil
Advertisment