” അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു ; അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി ! ;മോദിയുടെ വാര്‍ത്താ സമ്മേളനത്തെ ട്രോളി രാഹുല്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 18, 2019

” അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു. അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി ! ” എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്. ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി മാധ്യമങ്ങളെ കാണുന്ന അതേസമയം തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വാര്‍ത്താ സമ്മേളനം വിളിച്ചു.

കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ബിജെപി അധ്യക്ഷന്‍ വാര്‍ത്താസമ്മേളനം തുടങ്ങി നിമിഷങ്ങള്‍ക്കകമാണ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ബിജെപിക്കെതിരെയും മോദിക്കെതിരെയും രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. റാഫേൽ അഴിമതിയിൽ മറുപടി പറയൂ എന്ന് മോദിയോട് രാഹുൽ വാർത്താ സമ്മേളനത്തിനിടെ ആവശ്യപ്പെട്ടിരുന്നു.

×