Advertisment

കാശ്മീരിലെ കാ​ര്യ​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ല​ല്ല പോ​കു​ന്ന​തെ​ന്നു മ​ന​സി​ലായി ; ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ് ; രാ​ഹു​ൽ ഗാ​ന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ സം​ഘ​ത്തി​ന്‍റെ കാശ്മീ​ർ സ​ന്ദ​ർ​ശ​നം ത​ട​ഞ്ഞ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ജ​മ്മു​കാശ്മീരി​ലെ കാ​ര്യ​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ല​ല്ല പോ​കു​ന്ന​തെ​ന്നു മ​ന​സി​ലാ​യെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.

Advertisment

publive-image

കാശ്മീ​രി​ലെ ജ​ന​ങ്ങ​ളെ കാ​ണ​ണ​മെ​ന്നും അ​വി​ടു​ത്തെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്ക​ണ​മെ​ന്നു​മു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് താ​നു​ൾ​പ്പെ​ട്ട നേ​താ​ക്ക​ൾ കാശ്മീ​രി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്- രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

കാശ്മീ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​നു​വ​ദി​ക്കാ​തി​രു​ന്ന​തി​നേ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു രാ​ഹു​ലും സം​ഘ​വും. മുൻപ് കാഷ്മീർ ഗവർണർ സത്യപാൽ മാലിക് തന്നെ അവിടേയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിച്ചാണ് താൻ അവിടേയ്ക്ക് പോയതെന്നും രാഹുൽ വ്യക്തമാക്കി.

ത​ങ്ങ​ൾ‌​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ‌ മ​ർ​ദി​ച്ചു​വെ​ന്നും അ​വ​രെ അ​ടി​ക്കു​ന്ന അ​വ​സ്ഥ​വ​രെ ഉ​ണ്ടാ​യെ​ന്നും രാഹുൽ പ​റ​ഞ്ഞു.

കാശ്മീ​രി​ൽ സ​ന്ദ​ർ​ശ​നം പാ​ടി​ല്ല എ​ന്ന് ഉ​ത്ത​ര​വ് ഉ​ണ്ട് എ​ന്നാ​ണ് ത​ങ്ങ​ളെ അ​റി​യി​ച്ച​തെ​ന്നു പ​റ​ഞ്ഞ സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ആ ​ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് പ​ക്ഷേ ത​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​താ​ക്ക​ളു​ടെ സ​ന്ദ​ർ​ശ​നം ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​ക്കും എ​ന്നൊ​ക്കെ​യു​ള്ള വാ​ദ​ങ്ങ​ൾ‌ വെ​റു​തെ കെ​ട്ടി​ച്ച​മ​ച്ച​വ​യാ​ണെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

Advertisment