Advertisment

 ബിജെപി മറ്റ് രാജ്യങ്ങളെയാണ് മാതൃകയായി കാണുന്നത്. അമിത് ഷാ കഴിഞ്ഞ ദിവസം രണ്ട് രാജ്യങ്ങളെക്കുറിച്ച് പറഞ്ഞു. ആ രാജ്യങ്ങളെപ്പോലെ ആകും ഇന്ത്യയുമെന്നാണ് അമിത് ഷാ പറയുന്നത്. എന്നാല്‍ കേരളം പറയുന്നത് അമിത് ഷാ പറയുന്നത് പോലെയല്ല ;ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നു എന്നാണ്‌ കേരളം മറ്റ് രാജ്യങ്ങളോട് പറയുന്നത് ; അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി

New Update

കൊല്ലം: ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി .

Advertisment

publive-image

കേരളത്തില്‍ വിവിധ ആശയങ്ങള്‍ പ്രായോഗികമായി പ്രവര്‍ത്തിക്കുന്നു. സംസ്കാരങ്ങളെ, ചരിത്രത്തെ ഭയമില്ലാതെ ആത്മവിശ്വാസത്തോടെ കേരളം അഭിമുഖീകരിക്കുന്നതാണ് എന്നെ ഏറെ ആകര്‍ഷിച്ചത്.

ബിജെപി മറ്റ് രാജ്യങ്ങളെയാണ് മാതൃകയായി കാണുന്നത്. അമിത് ഷാ കഴിഞ്ഞ ദിവസം രണ്ട് രാജ്യങ്ങളെക്കുറിച്ച് പറഞ്ഞു. ആ രാജ്യങ്ങളെപ്പോലെ ആകും ഇന്ത്യയുമെന്നാണ് അമിത് ഷാ പറയുന്നത്. എന്നാല്‍ കേരളം പറയുന്നത് അമിത് ഷാ പറയുന്നത് പോലെയല്ല.

ഞങ്ങളെക്കാള്‍ മുകളിലല്ല നിങ്ങള്‍. താഴെയുമല്ല. ഒപ്പത്തിനൊപ്പമാണ് നമ്മള്‍. ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നു തിരിച്ചുമെന്നതാണ് കേരളം മറ്റ് രാജ്യങ്ങളോട് പറയുന്നത്.

Advertisment