കാല്‍ നൂറ്റാണ്ടിനിടെ രാജ്യംകേട്ട ഏറ്റവും മികച്ച പ്രസംഗം – രാഹുല്‍ഗാന്ധിയുടെ ദുബായ് പ്രസംഗത്തിന് പരക്കെ പ്രശംസ ! ഒരു പെണ്‍കുട്ടിയുടെയും കര്‍ഷകന്‍റെയും കണ്ണീര്‍ വീഴരുതിവിടെ. തൊഴിലില്ലാതെ ഒരു ചെറുപ്പക്കാരനും ഈ മണ്ണില്‍ തളര്‍ന്നു വീഴരുത്. ഇവിടെ ആര്‍ക്കും എന്തും ഭക്ഷിക്കാം. നിങ്ങളുടെ അടുക്കളയില്‍ എന്തും ഉണ്ടാക്കാം .. ആരും അവിടെ എത്തിനോക്കില്ല !!

എ കെ സത്താര്‍
Friday, January 11, 2019

ദുബായ് : രാജ്യം ഇന്നേവരെ കേട്ടതിലും വച്ച് ഏറ്റവും മികച്ച പ്രസംഗങ്ങളില്‍ ഒന്ന് എന്നുവേണം ഇന്ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തെ വിലയിരുത്താന്‍ . പ്രസംഗത്തില്‍ മാത്രമല്ല പക്വമായ ശരീരഭാഷയും ശൈലിയുമാണ് ഇന്ന് രാഹുലില്‍ രാജ്യം കണ്ടത്.

വാക്കുകള്‍ കടഞ്ഞെടുത്തവയായിരുന്നു. സമീപ കാലത്തൊന്നും ഒരു നേതാവില്‍ നിന്നും ഇന്ത്യ കേട്ടിട്ടില്ലാത്ത വാക്കുകള്‍. ഒരു വാക്കുപോലും ആരെയും നോവിക്കാതെ , കുറ്റപ്പെടുത്താതെ , വിമര്‍ശിക്കാതെ .. എന്നാല്‍ മനസിലാകേണ്ടതൊക്കെ രാഹുല്‍ പറഞ്ഞു .


മെയ്ക്ക് ഇന്‍ ഇന്ത്യയല്ല എന്‍റെ ലക്ഷ്യം. ഒരു കര്‍ഷകന്‍റെയും കണ്ണീരും രക്തവും ഈ മണ്ണില്‍ വീഴരുത്. ഒരു പെണ്‍കുട്ടിയുടെയും കണ്ണീര്‍ വീഴരുതിവിടെ . തൊഴിലില്ലാതെ ഒരു ചെറുപ്പക്കാരനും ഈ മണ്ണില്‍ തളര്‍ന്നു വീഴരുത് 

അങ്ങനൊരു ഇന്ത്യയാണ് ഞാന്‍ മനസ്സില്‍ കാണുന്നത്. ഇവിടെ ആര്‍ക്കും എന്തും ഭക്ഷിക്കാന്‍ കഴിയണം. നിങ്ങളുടെ അടുക്കളയില്‍ എന്തും ഉണ്ടാക്കാം .. ഭക്ഷിക്കാം .. ആരും അവിടെ ഒളിഞ്ഞുനോക്കില്ല. അസഹിഷ്ണത എന്ന വാക്ക് രാജ്യത്തിന്‍റെ നിഘണ്ടുവില്‍ നിന്നും എടുത്തുമാറ്റണം.

ആദ്യം ഇന്ത്യയാണ് എന്‍റെ മനസ്സില്‍. എന്റെ മരണം വരെ എന്റെ വാതിൽ, എന്റെ ചെവി, എന്റെ മനസ് നിങ്ങൾക്കായി തുറന്നു വച്ചിരിക്കുന്നു . എന്താണൊ ഇന്ത്യ എന്ന രാജ്യത്തെ ജനങ്ങളുടെ ആവശ്യം അതായിരിക്കും കോൺഗ്രസ്‌ പാർട്ടിയുടെ 2019 പ്രകടന പത്രിക.

ജനങ്ങള്‍ക്ക് വേണ്ടിയുള്ള മാനിഫെസ്റ്റോ തയ്യാറാക്കാന്‍ സാം പിത്രോഡയെയും പി ചിദംബരത്തെയും ചുമതലപ്പെടുത്തി കഴിഞ്ഞു.

നിങ്ങളുടെ ആവിശ്യം എന്നിലെത്താൻ വേണ്ട നടപടികൾ തന്നെയാ ഞങ്ങൾ ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌. ഉടനെ അത്‌ സാധ്യമാകും . നിങ്ങളുടെ രാഷ്ട്രീയ ചിന്താഗതി എനിക്കറിയണ്ട പക്ഷെ എന്നെ നിങ്ങൾക്ക്‌ വിശ്വസിക്കാം !


എന്നെ പ്രധാനമന്ത്രി ആക്കാൻ അല്ല പറഞ്ഞത് . നമുക്കൊരു പ്രധാനമന്ത്രി വേണ്ടേ എന്നാ ചോദിച്ചത്. എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് ഒരിക്കലും റേഡിയോയിൽ കുടി ഞാൻ പറയില്ല. നേരിട്ട് തന്നെ പറയും. കാരണം എനിക്ക് നിങ്ങളെ കാണണം . നിങ്ങൾക്ക് എന്നെയും കാണണംരാഹുൽ 

25 മിനിറ്റ്‌ സംസാരത്തിൽ രാഷ്ട്രീയം സംസാരിക്കാതെ ഒരാളെ പോലും വ്യക്ത്തിഹത്യ ചെയ്യാതെ എല്ലാ കൊൺഗ്രസ്‌ പ്രവർത്തകർക്കും 2019 തിരെഞ്ഞെടുപ്പിലേക്ക്‌ വേണ്ട 100 % ആത്മവിശ്വാസം മാത്രം തന്ന് മടങ്ങി ! നിങ്ങൾക്ക്‌ നെഞ്ചിൽ കൈ വെച്ച്‌ പറയാം രാഹുൽ ഗാന്ധിക്ക്‌ ഇന്ത്യയിലെ ജനങ്ങളെ ഒരുമിച്ച്‌ ഒരെ വഴിയിൽ നടത്താൻ സാധിക്കുമെന്ന് !

×