Advertisment

വാഹനത്തില്‍ ഇന്ധനമടിക്കുന്നത് പരീക്ഷകളെക്കാള്‍ പ്രയാസം ! എന്തുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാത്തത് ? വില വര്‍ധനവും ചര്‍ച്ച ചെയ്യൂ ? പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

New Update

publive-image

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ ചർച്ച കഴിഞ്ഞെങ്കിൽ ഇനി ഇന്ധനവില വർധനവിനെക്കുറിച്ച് ചർച്ച നടത്തട്ടെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഇന്ന് വാഹനത്തിൽ ഇന്ധനമടിക്കുക എന്നത് പരീക്ഷകളെക്കാൾ പ്രയാസമാണ്. കേന്ദ്ര സർക്കാർ ചുമത്തിയ നികുതി വൻ വിലവർധനവിനാണ് കാരണമായിരിക്കുന്നത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം ചർച്ച ചെയ്യാത്തത്. വില വർധനവും ചർച്ച ചെയ്യൂ’– രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Advertisment