Advertisment

രാഹുൽ​ഗാന്ധിയുടെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം....നല്ലതുമാത്രം ഉദ്ദേശിച്ചാണ് അദ്ദേ​ഹത്തെ കശ്മീരിലേക്ക് ക്ഷണിച്ചതെന്ന് ​ഗവർണ്ണർ സത്യപാല്‍ മാലിക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെയും പ്രതിപക്ഷസംഘത്തിന്റെയും കശ്മീര്‍

സന്ദര്‍ശനത്തെ വിമർശിച്ച് ​ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്.

Advertisment

publive-image

നല്ലതുമാത്രം ഉദ്ദേശിച്ചാണ് രാഹുല്‍ഗാന്ധിയെ കശ്മീരിലേക്ക് ക്ഷണിച്ചതെങ്കിലും അദ്ദേഹം രാഷ്ട്രീയം കളിച്ചെന്നും സത്യപാല്‍ മാലിക്ക് ആരോപിച്ചു.

ഈ സമയത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ രാജ്യതാത്പര്യത്തിനൊപ്പം നില്‍ക്കണം. ഇപ്പോള്‍

രാഹുല്‍ഗാന്ധിക്ക് കശ്മീര്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. കശ്മീരിലെ സാഹചര്യങ്ങള്‍

വഷളാകണമെന്നാണ് ആവശ്യമെങ്കില്‍ അദ്ദേഹത്തിന് ഇവിടെവന്ന് ഡല്‍ഹിയില്‍ പറഞ്ഞ കള്ളങ്ങള്‍

ആവര്‍ത്തിക്കാം. പക്ഷേ, അതൊന്നും നല്ലതല്ല- ഗവര്‍ണര്‍ വ്യക്തമാക്കി.

ശനിയാഴ്ച്ച കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് മടക്കി അയച്ചിരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സംഘത്തെ പുറത്തുകടക്കാന്‍ അനുവദിച്ചില്ല.

Advertisment