Advertisment

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നതോടെ  കേരളം യുഡിഎഫ് തൂത്തുവാരുമെന്ന്  ചെന്നിത്തല ; രാഹുല്‍ കേരളത്തിന്റെ സൗഭാഗ്യം; രാഹുലിനായി പിന്മാറിയെന്ന് ടി സിദ്ദിഖ് ,ഏതൊരു കോണ്‍ഗ്രസ്സുകാരനും ആഗ്രിക്കുന്ന അംഗീകാരം

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വീണ്ടും ആവശ്യപ്പെടുകയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

എല്ലാവരും ഒറ്റക്കെട്ടായാണ് ആവശ്യപ്പെടുന്നത്. അദ്ദേഹം വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ അഞ്ച് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയുണ്ട്. രാഹുലിന്‍റെ തീരുമാനത്തിന് വേണ്ടിയാണ് കാത്തുനില്‍ക്കുന്നത്.

യുഡിഎഫ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും സംസാരിച്ചു. എല്ലാവരും സ്വാഗതം ചെയ്തു. അദ്ദേഹം തയ്യാറായാല്‍ കേരളത്തിന്‍റെ സൗഭാഗ്യമാണ്. തെക്കേ ഇന്ത്യയില്‍ തന്നെ അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

രാഹുലിനായി വയനാട്ടില്‍ നിന്നും മത്സരിക്കുന്നതില്‍ നിന്നും താന്‍ പിന്മാറിയെന്ന് ടി സിദ്ദിഖ് വ്യക്താക്കി. ഏതൊരു കോണ്‍ഗ്രസ്സുകാരനും ആഗ്രിക്കുന്ന അംഗീകാരമാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും സിദ്ദിഖ് പറഞ്ഞു.

Advertisment