Advertisment

കോവിഡ് 19 ; മഹാവിപത്തിനെ നേരിടുന്നതിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച്‌ പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധി കത്തയച്ചു

New Update

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കോവിഡ് 19 എന്ന മഹാവിപത്തിനെ നേരിടുന്നതിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച്‌ പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കത്തയച്ചു. കോവിഡ് 19-ന് എതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ രാഹുല്‍ ചില നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്.

Advertisment

publive-image

'നാം നേരിടുന്ന വലിയ മാനുഷിക പ്രതിസന്ധിയുടെ ഈ സമയത്ത് ദശലക്ഷക്കണിക്കിന് വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം എന്‍റെ ഐകദാര്‍ഢ്യം ഞാന്‍ നിങ്ങളെ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ അടിയന്തര നടപടികളെടുക്കാന്‍ ലോകം നിര്‍ബന്ധിതമായി. ഇന്ത്യയും 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണിലാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ നമ്മുടെ ജനങ്ങള്‍ക്കും സമൂഹത്തിനും സമ്പദ്ഘടനയ്ക്കും ഏല്‍പിക്കാന്‍ പോകുന്ന വിനാശകരമായ ആഘാതത്തെ താങ്കള്‍ ഗൗരവത്തോടെ കാണണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്.

ഇന്ത്യയുടെ അവസ്ഥ മറ്റുരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ തന്ത്രം പ്രയോഗിക്കുന്ന വലിയ രാജ്യങ്ങളില്‍ നിന്ന് ഭിന്നമായി വ്യത്യസ്തമായ ഒരു മാര്‍ഗം നമുക്ക് ചിലപ്പോള്‍ വേണ്ടി വന്നേക്കാം. കാരണം ദിവസവേതനത്തെ ആശ്രയിച്ച്‌ ജീവിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ ഇന്ത്യയിലുണ്ട്.

rahulgaandhi letter
Advertisment