Advertisment

നടിയെ ആക്രമിച്ച കേസ്: കെ.ബി. ഗണേഷ്‌കുമാറിന്റെയും പ്രദീപ് കോട്ടാത്തലയുടെയും വീടുകളില്‍ റെയ്ഡ്‌

New Update

publive-image

Advertisment

കൊല്ലം: മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വീട്ടിൽ റെയ്ഡ്. ലോക്കൽ പൊലീസിന്റെ സഹായത്തോടെ ബേക്കൽ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിനു അറസ്റ്റിലായ ഗണേഷ്കുമാറിന്റെ സഹായി കോട്ടാത്തല പ്രദീപ്കുമാറിന്റെ വീട്ടിലും റെയ്ഡ് നടന്നു.

റെയ്ഡ് നടക്കുമ്പോള്‍ ഗണേഷ് കുമാര്‍ വീട്ടില്‍ ഇല്ലായിരുന്നു. റെയ്ഡിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. നേരത്തെ ഗണേഷിന്‍റെ ഓഫീസ് സെക്രട്ടറി പ്രദീപിനെ ഇതേകേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നാണ് പ്രദീപിന് ജാമ്യം ലഭിച്ചത്.

കഴിഞ്ഞ ജനുവരി 24ന് കാസർകോട് എത്തിയ പ്രദീപ്, ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. കാസർകോട് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വസതിയിൽനിന്ന് നവംബര്‍ 24ന് പുലർച്ചെയാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് നാല് ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു.

Advertisment