അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Friday, September 14, 2018

റിയാദ്: രാജ്യത്ത് ചെറുകിട മേഖലയില്‍ പുതുതായി നടപ്പിലാക്കിയ സൗദിവല്‍ക്കരണത്തോടനുബന്ധിച്ചു ഇത് പാലിക്കാത്ത കടകള്‍ കൂട്ടമായി അടഞ്ഞതോടെ അന്വേഷണവുമായി അധികൃതര്‍ രംഗത്ത്. റെയ്ഡുകളും ശിക്ഷാ നടപടികളും ഭയന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയമാണ് വ്യക്തമാക്കിയത്.

തൊഴില്‍, വാണിജ്യ, മുനിസിപ്പല്‍, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക സംഘങ്ങള്‍ വിവിധ പ്രവിശ്യകളിലും പ്രധാന നഗരങ്ങളിലും നടത്തിയ പരിശോധനകളില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. പുതിയ മേഖലകളില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുതിയ സൗദിവല്‍ക്കരണം നടപ്പിലാക്കിയത്. ഇതേ തുടര്‍ന്ന് വിദേശികള്‍ കയ്യാളുന്ന വിവിധ നഗരങ്ങളിലെ വാണിജ്യ കേന്ദ്രങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്.

×