Advertisment

കുവൈറ്റില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മാളുകളിലും കടകളിലും കഫേകളിലും റെയ്ഡ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മാളുകളിലും കടകളിലും കഫേകളിലും റെയ്ഡ് നടത്തി.

Advertisment

publive-image

കോവിഡ് -19 വൈറസിന്റെ വ്യാപനം തടയുന്നതിനായി ആരോഗ്യ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ്‌ മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ഇൻസ്പെക്ടർമാർ ക്യാപിറ്റൽ ഗവർണറേറ്റിലെ നിരവധി വാണിജ്യ സമുച്ചയങ്ങൾ, പലചരക്ക് കടകൾ, കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവയിൽ റെയ്ഡ് നടത്തിയത്‌ .

മാസ്കുകൾ ധരിക്കുക, കയ്യുറകൾ ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നിവയുൾപ്പെടെയുള്ള സുരക്ഷാ നടപടികള്‍ ഇൻസ്പെക്ടർമാർ നിരീക്ഷിക്കുന്നുണ്ടെന്ന് ക്യാപിറ്റൽ മുനിസിപ്പാലിറ്റി ഡയറക്ടർ ബദർ അൽ-ഒതൈബി സൂചിപ്പിച്ചു.6450 കടകളില്‍ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച 62 കടകള്‍ അടപ്പിച്ചു.

kuwait kuwait latest
Advertisment