കുവൈറ്റിലെ നടത്തിയ സുരക്ഷാ പരിശോധനയില്‍ നീക്കം ചെയ്തത് നിയമം ലംഘിച്ച് സ്ഥാപിച്ച 1602 പരസ്യങ്ങള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, December 6, 2018

കുവൈറ്റ് : കുവൈറ്റിലെ കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ നീക്കം ചെയ്തത് നിയമം ലംഘിച്ച് സ്ഥാപിച്ച 1602 പരസ്യങ്ങളെന്ന് റിപ്പോര്‍ട്ട്. കാപിറ്റല്‍ മുന്‍സിപാലിറ്റി എമര്‍ജന്‍സി വിഭാഗം തലവന്‍ സയിദ് അല്‍ അന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പരസ്യങ്ങള്‍ക്ക് പുറമെ പൊതു സ്ഥലം കയ്യേറി നിര്‍മ്മിച്ച 31 നിര്‍മ്മിതികളും പൊളിച്ചു മാറ്റി. 62ഓളം നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. മേഖലയിലെ 19 ഓളം പലചരക്കു കടകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും പരിശോധന നടത്തി.

×