Advertisment

പുതുശ്ശേരി മേഖലയിൽ റെയിൽ ഫെൻസിങ് വേലി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം: കർഷക കോൺഗ്രസ്

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

പുതുശ്ശേരി: പുതുശ്ശേരി മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണം വളരെ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വിളനഷ്ടവും ജീവഹാനിയും പതിവു സംഭവമായിരിക്കുന്നു. ഈ സാഹചര്യത്തിൽ പുതുശ്ശേരി മേഖലയിൽ റെയിൽ ഫെൻസിങ് വേലി സ്ഥാപിക്കണം എന്ന് മണ്ഡലംകർഷക കോൺഗ്രസ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ നൽകുന്ന നഷ്ട പരിഹര തോത് വന്യമൃഗങ്ങളുടെ ആക്രമണം മൂലം ഉണ്ടാവുന്ന വിളനഷ്ടത്തിന് അനുവദിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

നെല്ല് സംഭരണം സമയബന്ധിതമായി നടപ്പിലാക്കുക, സംഭരണവില ഉടനടി വിതരണം ചെയ്യുക, കയറ്ററക്കു കൂലി സർക്കാർ വഹിക്കുക, തുടങ്ങിയ ആവശ്യങ്ങളും കർഷക കോൺഗ്രസ് പുതുശ്ശേരി മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് എസ്.കെ ജയകാന്തൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കർഷക കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ജി.ശിവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ബി. ഇഖ്ബാൽ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറി എസ്.കെ അനന്തകൃഷ്ണൻ പുതിശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് വിജയ് ഹൃദയരാജ് കർഷക കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ ഇ.എം ബാബു, എം.രാധാകൃഷ്ണൻ, വി. മോഹൻദാസ്, കർഷക കോൺഗ്രസ്സ് മലമ്പുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് എ സി സിദ്ധാർത്ഥൻ, പി.ബി ഗിരീഷ്, എം കൃഷ്ണനുണ്ണി, എൻ.നടരാജൻ നിത്യാനന്തൻ , സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.

 

 

 

 

vayanad news
Advertisment