റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ച ജീ​വ​ന​ക്കാ​ര​ന് പാ​രി​തോ​ഷി​കം

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, April 21, 2021

മും​ബൈ: അ​ന്ധ​യാ​യ അ​മ്മ​യ്ക്കൊ​പ്പം ന​ട​ന്ന് പോ​ക​വെ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ വീ​ണ കു​ട്ടി​യെ ര​ക്ഷി​ച്ച റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ന്‍ മ​യൂ​ര്‍ ഷെ​ല്‍​ക്കെ​യ്ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച്‌ റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം. ഷെ​യ്ക്കെ​യ്ക്ക് 50,000 രൂ​പ ന​ല്‍​കു​മെ​ന്ന് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​ക്ക് എ​ഴു​തി​യ ക​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് റെ​യി​ല്‍​വേ ബോ​ര്‍​ഡാ​ണ് അ​റി​യി​ച്ച​ത്. മ​യൂ​ര്‍ ഷെ​ല്‍​ക്ക​യെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

ട്രെ​യി​ന്‍ വ​രു​ന്ന ട്രാ​ക്കി​ല്‍ വീ​ണ കു​ട്ടി​യെ ര​ക്ഷി​ക്കാ​ന്‍ സ്വ​ന്തം ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി​യ മ​യൂ​ര്‍ ഷെ​ല്‍​ക്ക​യെ അ​ഭി​ന്ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ല്‍ കു​റി​ച്ചു. മും​ബൈ​യി​ലെ വ​ങ്കാ​നി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

അ​ന്ധ​യാ​യ അ​മ്മ​യ്ക്കൊ​പ്പം സ്റ്റേ​ഷ​നി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി പെ​ട്ടെ​ന്ന് ട്രാ​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ട്രെ​യി​നും അ​തേ ട്രാ​ക്കി​ലൂ​ടെ പാ​ഞ്ഞെ​ത്തി. ഈ ​കാ​ഴ്ച ക​ണ്ട് ട്രാ​ക്കി​ലൂ​ടെ റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​നാ​യ മ​യൂ​ര്‍ ഓ​ടി​യെ​ത്തി കു​ഞ്ഞി​നെ ഫ്ലാ​റ്റ്ഫോ​മി​ലേ​ക്ക് പി​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ റെ​യി​ല്‍​വേ മ​ന്ത്രി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഞാ​ന്‍ കു​ട്ടി​യെ ര​ക്ഷി​ക്കാ​ന്‍ ഓ​ടു​മ്ബോ​ഴും എ​ന്‍റെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​വു​മോ എ​ന്ന് ഞാ​നും ഒ​രു നി​മി​ഷം ചി​ന്തി​ച്ചി​രു​ന്നു. എ​ന്നാ​ലും അ​വ​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ത​ന്നെ എ​നി​ക്ക് തോ​ന്നി. ആ ​കു​ഞ്ഞി​ന്‍റെ അ​മ്മ​യ്ക്ക് ക​ണ്ണി​ന് കാ​ഴ്ച​യി​ല്ലാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് അ​വ​ര്‍​ക്കൊ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യാ​തെ പോ​യ​ത്. മ​യൂ​ര്‍ പ​റ​ഞ്ഞു.

×