Advertisment

രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസായ ലഖ്നൗ-‍ഡൽഹി തേജസിന്റെ ആദ്യ മാസത്തെ ലാഭം 70 ലക്ഷം രൂപ !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസായ ലഖ്നൗ-‍ഡൽഹി തേജസിന്റെ ആദ്യ മാസത്തെ ലാഭം70 ലക്ഷം രൂപ. ടിക്കറ്റ് വില്‍പനയിലൂടെ 3.70 കോടി രൂപ വരുമാനമാണ് തേജസിനുണ്ടായത്.

Advertisment

publive-image

ഒക്ടോബര്‍ അഞ്ചിനാണ്ഐആര്‍സിടിസി തേജസ് സര്‍വീസ് തുടങ്ങിയത്. ആഴ്ചയില്‍ ആറ് ദിവസമാണ് ട്രെയിന്‍ ഓടുന്നത്. ആദ്യദിവസം മുതല്‍ ശരാശരി 80-85 ശതമാനം സീറ്റുകളിലും യാത്രക്കാരുമായായിരുന്നു തേജസിന്റെ സർവീസ്.

ഒക്ടോബര്‍ അഞ്ച് മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള ഇരുപത്തിയൊന്നു ദിവസം ട്രെയിന്‍ ഓടിക്കാൻ ഏകദേശം മൂന്നു കോടി രൂപയാണ് ഐആര്‍സിടിസി ചെലവഴിച്ചത്. ട്രെയിന്‍ ഓടിക്കാന്‍ പ്രതിദിനം ശരാശരി 14 ലക്ഷം രൂപയാണ് ചെലവ്

കോംബിനേഷന്‍ ഭക്ഷണം, 25 ലക്ഷം രൂപ വരെ സൗജന്യ ഇന്‍ഷുറന്‍സ്, കാലതാമസമുണ്ടായാല്‍ നഷ്ടപരിഹാരം തുടങ്ങിയ ആനുകൂല്യങ്ങള്‍ ഈ സര്‍വ്വീസില്‍ ഐആര്‍സിടിസി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment