Advertisment

കേരളത്തിൽ രണ്ടുദിവസം കൂടി ശക്തമായ മഴക്ക് സാധ്യത: ഉരുൾപൊട്ടൽ മേഖലയിലും, നദി തീരത്തും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.

Advertisment

publive-image

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. രാത്രിയിലും പലയിടത്തും ശക്തമായ മഴയുണ്ടായിരുന്നു.

കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഇന്നലെ കൂടുതൽ മഴ രേഖപ്പെടുത്തിയത്, 12 സെൻറീമീറ്റർ. ഉരുൾപൊട്ടൽ മേഖലയിലും, നദി തീരത്തും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ജലനിരപ്പ് നിലനിർത്തുന്നതിന്‍റെ ഭാഗമായി അരുവിക്കര ഡാമിന്‍റെ ഷട്ടര്‍ 80 സെന്‍റീമീറ്റര്‍ ഉയർത്തി.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ, സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിലുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം വിലക്കി. കടലാക്രമണ സാധ്യതയുള്ള തീരദേശവാസികൾ മുൻകരുതൽ എടുക്കണമെന്നാണ് നിർദേശം.

Advertisment