Advertisment

റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍; സംഘാടക സമിതി ഓഫിസ് സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു

New Update

കോട്ടയം : കുമരത്ത് ആരംഭിക്കുന്ന രണ്ടാമത് റെയിന്‍ നേച്ചര്‍ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതി ഓഫിസ് സംവിധായകനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ജയരാജ് ഉദ്ഘാടനം ചെയ്തു.

Advertisment

കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ കെ.കേശവന്‍, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായര്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബിന്ദു, എന്നിവര്‍ പങ്കെടുത്തു.

publive-image

ജനുവരി 24 മുതല്‍ 26 വരെ കാര്‍ഷിക സര്‍വകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലാണ് രണ്ടാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ഫെസ്റ്റിവലിന് പ്രവേശനം സൗജന്യമായിരിക്കും.

ഞായറാഴ്ച നടന്ന സംഘാടക സമിതി യോഗത്തില്‍ പഞ്ചായത്തിന്റെയും, കുടുംബശ്രീയുടെയും, കുമരകത്തെ ടൂറിസം മേഖലയുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കുമരകം ഗ്രാമപഞ്ചായത്ത്, ഉത്തരവാദിത്വ ടൂറിസം മിഷന്‍ എന്നിവയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഫിലിം ഫെസ്റ്റിവലിനെ കുമരകത്തെ ഏറ്റവും വലിയ ഉത്സവമാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഫെസ്റ്റിവലില്‍ എത്തുന്ന വിദേശ പ്രതിനിധികള്‍ക്ക് നാലു ഹൗസ് ബോട്ടുകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷനാണ് ഈ ഹൗസ് ബോട്ടുകള്‍ ഇവര്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്. നാഗമ്പടം, ചെങ്ങളം, ബോട്ട് ജെട്ടി, കവണാറ്റിന്‍കര, എന്നിവിടങ്ങളിലും ഫെസ്റ്റിവല്‍ വേദിയിലും കമാനങ്ങളും, അലങ്കാര ദീപങ്ങളും സ്ഥാപിക്കും. വേമ്പനാട് ചേംബര്‍ ഓഫ് കൊമേഴിസിന്റെ നേതൃത്വത്തില്‍ ദീപാലങ്കാരങ്ങള്‍ ഒരുക്കുമ്പോള്‍, വിവിധ ബാങ്കുകളാണ് കമാനങ്ങള്‍ ക്രമീകരിക്കുന്നത്.

ഫെസ്റ്റിവലിന് എത്തുന്ന നൂറോളം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കു കുമരകത്തെ വിവിധ ക്ലബുകളിലും റിസോര്‍ട്ടുകളിലും താമസം ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിര്‍ദേശാനുസരണം, കുടുംബശ്രീയാണ് ഫിലിം ഫെസ്റ്റിവലിന് എത്തുന്ന പ്രതിനിധികള്‍ക്കെല്ലാം ഭക്ഷണം ഒരുക്കുന്നത്.

ഫെസ്റ്റിവലിന് എത്തുന്ന പ്രതിനിധികള്‍ക്ക് ഫെസ്റ്റിവല്‍ ദിവസം രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ യാത്ര ചെയ്യുന്നതിനു ഓട്ടോ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ യാത്രയ്ക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

താമസ സ്ഥലത്തു നിന്നു ഫെസ്റ്റിവല്‍ വേദിയിലേയ്ക്കും, തിരികെയുമുള്ള യാത്ര സൗജന്യമായിരിക്കും. ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ വൈകിട്ട് പ്രതിനിധികള്‍ക്കായി കായലോരത്ത് നടത്തുന്ന ചലച്ചിത്ര പ്രദര്‍ശനത്തിനൊപ്പം, കേരള നടനവും ഭരതനാട്യവും അരങ്ങേറും. ഫെസ്റ്റിവലിന്റെ വിളംബരത്തിന്റെ ഭാഗമായി പ്രദേശവാസികള്‍ക്കുള്ള വിളംബര യാത്ര 22 നും 23 നും നടക്കും.

Advertisment