Advertisment

ശബരിമല ദര്‍ശനത്തിന് വരുന്നവര്‍ പമ്പയില്‍ ഇറങ്ങരുത്‌, പമ്പയില്‍ കുളിക്കുന്നതിന് വിലക്കേര്‍പെടുത്തി; രാത്രി യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍; കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ അതീതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്, 40 കിലോമീറ്റര്‍ വരെ വേഗമുളള കാറ്റിനും സാധ്യത; അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്

New Update

കോട്ടയം: ശബരിമല ദര്‍ശനത്തിന് വരുന്നവര്‍ പമ്പയില്‍ ഇറങ്ങരുതെന്ന് ജില്ലാഭരണകൂടം. പമ്പയില്‍ കുളിക്കുന്നതിന് വിലക്കേര്‍പെടുത്തി. രാത്രി യാത്രകള്‍ ഒഴിവാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. അപകടമേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Advertisment

publive-image

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ അതീതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. 40 കിലോമീറ്റര്‍ വരെ വേഗമുളള കാറ്റിനും സാധ്യതയുണ്ട്. അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം , പാലക്കാട്, ആലപ്പുഴ, കൊല്ലം , തിരുവനന്തപുരം ജില്ലകളിലും അതിശക്തമായ മഴ തുടരും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തില്‍ വന്‍തോതില്‍ മേഘപാളികള്‍ സംസ്ഥാനത്തിന് മുകളിലായി നിലകൊളളുകയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുളള ന്യൂനമര്‍ദത്തിന്റെ സ്വാധീനവും മഴയുടെ തീവ്രത രൂക്ഷമാക്കുന്നു. ദുരന്തനിവാരണത്തിന് കരസേനയെ വിന്യസിച്ചു. എല്ലാ വകുപ്പുമേധാവികളും ദുരന്തനിവാരണത്തിന് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുകയാണ്.

heavy rain
Advertisment