നിലമ്പൂരില്‍ ഇന്നലെ പെയ്ത മഴ സംസ്ഥാന ചരിത്രത്തിലെ 2 -)മത് റിക്കോര്‍ഡ് – 40 സെ.മീ ( 1961 ല്‍ 91 സെ.മീ) !

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, August 9, 2018

കൊച്ചി ∙ 24 മണിക്കൂറിനുള്ളില്‍ പെയ്ത മഴയുടെ കാര്യത്തില്‍ റെക്കോർഡ് തിരുത്തി കേരളം കവിഞ്ഞൊഴുകുന്നു.

ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ നിലമ്പൂരിൽ പെയ്തത് 40 സെന്റീമീറ്റർ മഴയാണ്. സംസ്ഥാന ചരിത്രത്തില്‍ ഇത് രണ്ടാമത്തെ റെക്കോർഡ് മഴ ആണ് .

മാനന്തവാടിയിൽ 30 സെന്റീമീറ്ററും മൂന്നാറിൽ 25 സെന്റീമീറ്ററും രേഖപ്പെടുത്തി. പാലക്കാട്ടും ഇടുക്കിയിലെ മൈലാടുംപാറയിലും 21 സെന്റീമീറ്ററാണ് പേമാരിയുടെ കണക്ക്. ‌

മണ്ണാർക്കാട് (17 സെമീ), ചിറ്റൂർ (15), അമ്പലവയൽ (11), ഇടുക്കി (9), കുറ്റ്യാടി (9), കോന്നി (8) എന്നിങ്ങനെയാണു മറ്റിടങ്ങളിലെ മഴ.

1961 ഒക്ടോബറില്‍ ഒരു ദിവസം വൈത്തിരിയിൽ പെയ്ത 91 സെന്റിമീറ്റർ മഴയാണ് കേരളചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് .

1941 ജൂണില്‍ ഒരു ദിവസം പെയ്ത 32 സെന്റീമീറ്ററാണ് ഇതിനു മുമ്പ് നിലമ്പൂരിൽ ലഭിച്ച റെക്കോർഡ് മഴ. മൂന്നാറിൽ ഒറ്റ ദിവസം 48 സെന്റിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്— 2005 മേയിലെ ഒരു ദിവസമായിരുന്നു ഇത്.

×