Advertisment

കനത്ത മഴ: ന്യൂസിലൻഡിൽ വെള്ളപ്പെക്കത്തിൽ വൻ നാശനഷ്ടം; 4,50,000 ഡോളറിന്റെ അധിക ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

New Update

വെല്ലിങ്‍ടൻ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പെക്കത്തിൽ ന്യൂസിലൻഡിൽ വൻ നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ തകർന്ന ഓക്ക്‌ലൻഡിന്റെയും അപ്പർ നോർത്ത് ഐലൻഡിലെ മറ്റു പ്രദേശങ്ങളുടെയും പുനഃനിർമാണ പ്രവർത്തനങ്ങൾക്കായി ന്യൂസിലൻഡ് സർക്കാർ 4,50,000 ഡോളറിന്റെ അധിക ധനസഹായം പ്രഖ്യാപിച്ചു. ഓക്ക്‌ലൻഡിലും അപ്പർ നോർത്ത് ഐലൻഡിലുമാണ് കനത്ത നാശനഷ്ടങ്ങളുണ്ടായത്.

Advertisment

publive-image

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ നാലു പേർ മരിച്ചു. വീടുകൾക്കും കൃഷിയിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. നഗരത്തിലുടനീളം ദുരിതാശ്വാസക്യാംപകുൾ തുറന്നിട്ടുണ്ട്. കനത്ത മഴയിൽ വിമാനത്താവളത്തിലും വെള്ളം കയറി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

പ്രാദേശിക അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് സ്ഥിതിഗതികൾ വിലയിരുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Advertisment