Advertisment

കുവൈറ്റിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു ; വെള്ളിയാഴ്ച്ചയും മഴ തുടരുമെന്ന് റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച്ച ശക്തമായ മഴ പെയ്തു. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തുള്ള അബ്ദലി ഫാമുകളില്‍ ശക്തമായ മഴയാണ് പെയ്തത്. വെള്ളിയാഴ്ച്ച രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും മറ്റും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്.

Advertisment

publive-image

രാജ്യത്ത് കാലാവസ്ഥാ അസ്ഥിരമായിരിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഏതെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സഹായം ആവശ്യപ്പെടാം .

kuwait kuwait latest
Advertisment