Advertisment

അവസരം തേടിയെത്തുന്നവരെ അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു; അശ്ലീല സിനിമകള്‍ നിര്‍മിച്ച് യുകെ ആസ്ഥാനമായുള്ള സ്ഥാപനത്തിലേക്ക് കൈമാറി;  ‘ഹോട്ട്ഷോട്ട്‌സ്’ എന്ന അപ്ലിക്കേഷനില്‍ അപ്ലോഡുചെയ്ത് പ്രചരിപ്പിച്ചു; കേസിലെ പ്രധാന കണ്ണി ശില്‍പ്പഷെട്ടിയുടെ ഭര്‍ത്താവ് രാജ്കുന്ദ്രയെന്ന് പൊലീസ്‌

New Update

മുംബൈ : കഴിഞ്ഞ ദിവസമാണ് അശ്ലീല സിനിമകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച കേസില്‍ ബോളിവുഡ് നടി ശില്‍പ്പഷെട്ടിയുടെ ഭര്‍ത്താവ് രാജ്കുന്ദ്ര അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ തെളിവുകളാണ് പൊലീസിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സംഭവത്തിലെ മുഖ്യകണ്ണിയാണ് അറസ്റ്റിലായ രാജ്കുന്ദ്രയെന്ന് പൊലീസ് പറയുന്നു.

Advertisment

publive-image

മുംബൈ പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് രാജ് കുന്ദ്രയുടെ പങ്കാളിത്തത്തെ കുറിച്ച് വ്യക്തമാക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു രാജ് കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കുന്ദ്രയ്ക്ക് എതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. മുംബൈ പൊലീസിന്റെ പ്രോപ്പര്‍ട്ടി സെല്‍ തിങ്കളാഴ്ച രാജ് കുന്ദ്രയെ വിളിച്ച് വരുത്തിയിരുന്നു. പിന്നാലെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഉമേഷ് കാമത്ത് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുന്ദ്രയുടെ അറസ്റ്റ് എന്നാണ് വിശദീകരണം. കുന്ദ്രയുടെ കമ്പനിയില്‍ ജോലിക്കാരനായിരുന്നു ഉമേഷ് കാമത്ത് എന്നാണ് നേരത്തെ പ്രോപ്പര്‍ട്ടി സെല്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി 6 ന് അറസ്റ്റിലായ മോഡലും നടിയുമായ ഗെഹാന വസിത്തിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നവി മുംബൈയിലെ വാസി സ്വദേശിയായ ഉമേഷ് കാമത്തിലേക്ക് പൊലീസ് എത്തുന്നത്.

യുകെ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന വ്യക്തിയാണ് കാമത്ത്. ഇയാള്‍ ഗെഹാന വസിത്തില്‍ നിന്നും അശ്ലീല വീഡിയോകള്‍ സ്വന്തമാക്കുകയും അവ യുകെ ആസ്ഥാനമായുള്ള സ്ഥാപനത്തിലേക്ക് കൈമാറി പിന്നീട് അവ ‘ഹോട്ട്ഷോട്ട്‌സ്’ എന്ന അപ്ലിക്കേഷനില്‍ അപ്ലോഡുചെയ്യുകയുമാണ് ചെയ്തിരുന്നത് എന്നും പൊലീസ് വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് മുംബൈയിലെ മാലാദ് ഏരിയയിലെ ഒരു ബംഗ്ലാവില്‍ പ്രോപ്പര്‍ട്ടി സെല്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സംഭവം പുറത്ത് വരുന്നത്. വെബ് സീരീസിലേക്ക് റോളുകള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പേരില്‍ യുവതികളെയും പുരുഷന്മാരെയും ആകര്‍ഷിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

raj kundra raj kundra arrest
Advertisment