Advertisment

അശ്ലീല സിനിമകള്‍ നിര്‍മിച്ച കേസില്‍ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍

New Update

publive-image

മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി. മുംബൈ പൊലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നും പൊലീസ് അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് കുന്ദ്രയ്‍ക്ക് എതിരെ കേസ് ഫയൽ ചെയ്‍തത്. സംഭവത്തില്‍ പ്രധാന പ്രതി കുന്ദ്രയാണ്. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ഉണ്ട്. അശ്ലീല സിനിമകള്‍ നിര്‍മിച്ചതിനും അവ ചില മൊബൈല്‍ ആപുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ പൊലീസ് അശ്ലീല ചിത്രം നിർമ്മിക്കുന്ന റാക്കറ്റിനെ പിടികൂടിയിരുന്നു. കേസിൽ ഒമ്പത് പേർ ഇതുവരെ അറസ്റ്റിലായി

Advertisment