Advertisment

രാജ്ഭവനില്‍ ജോലിക്കുപോയ ജീവനക്കാരനെ കാണാനില്ല ...നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി വിനോദ് രാജിനെയാണ് കാണാതായത്

New Update

തിരുവനന്തപുരം: രാജ്ഭവനില്‍ ജോലിക്കുപോയ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി വിനോദ് രാജിനെ കാണാതാവുന്നത്. ഇയാളെ കാണാനില്ലെന്ന് ചൂണ്ടികാട്ടി സഹോദരന്‍ ബിപിന്‍ രാജ് മ്യൂസിയം പോലിസിന് പരാതി നല്‍കി.

Advertisment

publive-image

അമിതമായ ഡ്യൂട്ടികള്‍ നല്‍കി ചില ജീവനക്കാര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഇത് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും കാണാതാകുന്ന അന്നുരാവിലെ വിനോദ് ഭാര്യ ലിജി ദാസിനോട് ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞതായി പരാതിയുണ്ട്. അതിനുശേഷം ഫോണില്‍ ബന്ധപ്പെടാന്‍ വീട്ടുകാര്‍ ശ്രമിച്ചുവെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിനോദിനെ കാണാതായെന്ന് മനസ്സിലാക്കുന്നത്. ഇരുചക്രവാഹനത്തിലോ കാറിലോ ആണ് ഇയാള്‍ പതിവായി യാത്ര ചെയ്യാറുള്ളത്.

എന്നാല്‍ വാഹനങ്ങള്‍ ക്വാര്‍ട്ടേഴ്സില്‍ തന്നെ കണ്ടെത്തിയതോടെ ദുരൂഹതയേറി. കെഎസ്‌ഇബി ജീവനക്കാരനായ വിനോദ് 2017 ലാണ് ഡെപ്യൂട്ടേഷനിലൂടെ രാജ്ഭവനില്‍ ലാസ്കര്‍ ജോലിക്ക് പ്രവേശിക്കുന്നത്.

rajabhavan employ
Advertisment