Advertisment

പ്രമേയത്തെ താന്‍ അനുകൂലിച്ചിട്ടില്ല; കാര്‍ഷിക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തിരുന്നു; വേര്‍തിരിച്ച് ചോദിക്കാത്ത സ്പീക്കറുടെ നടപടി കീഴ്‌വഴക്ക ലംഘനമെന്ന് രാജഗോപാല്‍

New Update

തിരുവനന്തപുരം : കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ അനുകൂലിച്ച സംഭവത്തില്‍ മലക്കം മറിഞ്ഞ് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. പ്രമേയത്തെ താന്‍ അനുകൂലിച്ചിട്ടില്ല. കാര്‍ഷിക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തിരുന്നു. നിയമസഭയില്‍ പറഞ്ഞതാണ് തന്റെ നിലപാടെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

Advertisment

publive-image

സ്പീക്കര്‍ക്കെതിരെയും രാജഗോപാല്‍ വിമര്‍ശനം ഉന്നയിച്ചു. പ്രമേയത്തെ അനുകൂലിക്കുന്നവര്‍ എതിര്‍ക്കുന്നവര്‍ എന്ന് വേറിട്ട് ചോദിച്ചില്ല. ഒറ്റ ചോദ്യത്തില്‍ സ്പീക്കര്‍ അവസാനിപ്പിച്ചത് കീഴ്‌വഴക്ക ലംഘനമാണെന്നും രാജഗോപാല്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ താന്‍ എതിര്‍ക്കുന്നില്ല. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാണ്. നിയമങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലും സിപിഎം പ്രമേയത്തിലും പറഞ്ഞവയാണ് എന്നും രാജഗോപാല്‍ വ്യക്തമാക്കി.

o rajagopal
Advertisment