Advertisment

ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദുരന്തം; നാടിനെ ഞെട്ടിച്ച രാജമല ദുരന്തത്തെക്കുറിച്ച് ദൃക്‌സാക്ഷി

New Update

രാജമല: നാടിനെ ഞെട്ടിച്ച രാജമല ദുരന്തത്തെക്കുറിച്ച് ദൃക്‌സാക്ഷിയായ വൃദ്ധന്‍ പറയുന്നു. ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദുരന്തമെന്ന് വൃദ്ധന്‍ പറഞ്ഞു.

Advertisment

publive-image

ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാജലക്ഷ്മി (40), മുരുകന്‍ (46), മൈല് സ്വാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43) എന്നിവരാണ് മരിച്ചത്. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പളനിയമ്മ, ദീപന്‍, ചിന്താ ലക്ഷമി, സരസ്വതി തുടങ്ങിയവരാണ് ചികിത്സയില്‍ കഴിയുന്നത്.

20 ഓളം വീടുകള്‍ മണ്ണിനടിയിലായി. 78 പേര്‍ ലയങ്ങളിലുണ്ടായിരുന്നു. കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടിയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. രാവിലെ ആറുമണിയോടെയാണ് അപകട വിവരം പുറംലോകം അറിയുന്നത്.

അതേസമയം, മേഖലയില്‍ ആവശ്യമായ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എംഎം മണി അറിയിച്ചു. ചെറിയ ഡാമുകള്‍ തുറന്നു വിടുന്നുണ്ട്. വൈദ്യുതി ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നടപടി എടുത്തു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയിടുണ്ട്. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.

ഇതിനിടെ, മൂന്നാര്‍ പെരിയവര താത്കാലിക പാലം തകര്‍ന്നതോടെ ഈ ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. മറയൂര്‍ അടക്കമുള്ള എസ്റ്റേറ്റ് മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ പ്രദേശത്ത് വൈദ്യുതിയും തടസ്സപ്പെട്ടിരിക്കയാണ്.

land slide rajamala land slide
Advertisment