Advertisment

രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

author-image
ഫിലിം ഡസ്ക്
New Update

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ഒരുക്കിയ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായആര്‍ആര്‍ആര്‍ ന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു.അടുത്ത വര്‍ഷം ജനുവരി ഏട്ടിന് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലെത്തും.

Advertisment

publive-image

ജൂനിയര്‍ എന്‍ടിആറാണ് നായകനാകുന്നത്.തെലുങ്ക് പതിപ്പിനൊപ്പം സിനിമ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.

രാം ചരണാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അച്ഛന്‍ വിജയേന്ദ്രപ്രസാദിന്‍്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ചിത്രത്തില്‍ അതിപ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിലെത്തും.

rajamouli film
Advertisment