തിരുവനന്തപുരം : മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍ക്കാരിനും മന്ത്രി കെടി ജലീലിനും തിരിച്ചടി . ഫലം വന്നു കഴിഞ്ഞാല്‍ മാര്‍ക്ക് കൂട്ടി നല്കാന് സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ.രാജന് ഗുരുക്കള്‍ വ്യക്തമാക്കി.
അദാലത്തില്‍ മന്ത്രിയുടെ പി എ പങ്കെടുത്തത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷഫലം വന്നുകഴിഞ്ഞാല്‍ പിന്നീട് മാര്‍ക്കുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യവും അന്വേഷിക്കാനുള്ള ഉത്തരവാദിത്തമോ അധികാരമോ സിന്ഡിക്കേറ്റിനില്ലെന്നും അദ്ദേഹം പറഞ്ഞു.