Advertisment

അന്ന് ഞങ്ങൾ എല്ലാവരുംകൂടി ഡാഡിച്ചന്റെ പിറന്നാൾ ആഘോഷിച്ചു. പക്ഷെ അത് ഡാഡിച്ചന്റെ ആദ്യത്തേയും അവസാനത്തെയും ജൻമദിനസെലിബ്രേഷൻ ആയിരുന്നു; രാജന്‍ പി ദേവ് ഓര്‍മ്മയായിട്ട് 10 വര്‍ഷം; ഓര്‍മ്മക്കുറിപ്പ് പങ്കുവച്ച് മകന്‍

author-image
ഫിലിം ഡസ്ക്
New Update

നടൻ രാജൻ പി ദേവിന്റെ ഓർമകളുമായി മകൻ ജുബിൽ രാജൻ പി ദേവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു. ജൂൺ 18 രാജൻ പി ദേവിന്റെ ജൻമദിനമായിരുന്നു. പഴയൊരു ജൻമ​ദിന ഓർമ പങ്കുവെച്ചുകൊണ്ടാണ് ജുബിൽ ദേവ് കുറിപ്പെഴുതിയത്.

Advertisment

publive-image

പരുക്കന്‍ വേഷത്തിൽ ഇടിവെട്ട് ശബ്ദമായി മലയാളസിനിമയിലേക്ക് വന്ന് പിന്നീട് കോമഡിയും അച്ഛന്‍ വേഷങ്ങളും തനിക്ക് അനായാസമായി വഴങ്ങുമെന്ന് തെളിയിച്ച അനശ്വരനടന്‍ രാജന്‍ പി ദേവ് ഓര്‍മയായിട്ട് പത്തു വര്‍ഷം കഴിഞ്ഞു. നാടകരംഗത്ത് നിന്നും സിനിമയിലേക്ക് വന്ന് വിജയതാരമായതില്‍ പ്രധാനിയായിരുന്നു രാജന്‍ പി ദേവ്.

ആദ്യകാലത്ത് ഉദയാ സ്റ്റുഡയോവില്‍ ഫിലിം റെപ്രസന്റേറ്റീവായി ജോലി നോക്കിയ അദ്ദേഹം പിന്നീട് സഞ്ചാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയെങ്കിലും താരമൂല്യമുയര്‍ത്തിയത് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിലെ പ്രതിനായകവേഷം. പിന്നീട് ചലച്ചിത്രപ്രേമികള്‍ നെഞ്ചോട് ചേര്‍ക്കുന്ന ഒരുപിടി വേഷങ്ങള്‍. അവയില്‍ ഏകലവ്യന്‍, കമ്മീഷണര്‍, സ്ഫടികം, അനിയന്‍ ബവ ചേട്ടന്‍ ബാവ, തൊമ്മനും മക്കളും, ചോട്ടാ മുംബൈ, ദി കിംഗ്, അഴകിയ രാവണന്‍, കരുമാടിക്കുട്ടന്‍, ദാദാസാഹേബ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

publive-image

ഞങ്ങളുടെ പിറന്നാൾ ആഘോഷിക്കാൻ ഡാഡിച്ചന് എന്നും ഭയങ്കര ഉത്സാഹം ആയിരുന്നു. പക്ഷെ ഡാഡിച്ചന്റെ പിറന്നാൾ ആഘോഷിക്കാൻ ഞങ്ങൾക്ക് പറ്റിയിട്ടില്ല. ഡാഡിച്ചൻ ഏതെങ്കിലും ഷൂട്ടിംഗ് സെറ്റുകളിലായിരിക്കും. അഥവാ വീട്ടിൽ ഉണ്ടെങ്കിലും ഡാഡിച്ചന് വലിയ ഉത്സാഹം ഒന്നും കാണില്ല.

പക്ഷെ 2009ജൂൺ 18, എന്നോട് പറഞ്ഞു നമുക്ക് ചോയ്സിൽ (എന്റെ മൂത്ത സഹോദരിയും കുടുംബവും താമസിക്കുന്ന വില്ല ) പോയി കേക്ക് കട്ട് ചെയ്യാമെന്ന്. ഞാൻ ഓകെ പറഞ്ഞു. അന്ന് ഞങ്ങൾ എല്ലാവരുംകൂടി ഡാഡിച്ചന്റെ പിറന്നാൾ ആഘോഷിച്ചു. പക്ഷെ അത് ഡാഡിച്ചന്റെ ആദ്യത്തേയും അവസാനത്തെയും ജൻമദിനസെലിബ്രേഷൻ ആയിരുന്നു. കുറിപ്പിൽ മകൻ പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം വായിക്കാം.

https://www.facebook.com/jubil.rajanpdev/posts/777637666105193

rajan p dev rajan p dev memmory
Advertisment