Advertisment

സൂപ്പര്‍ താരം രജനീകാന്തിന്റെ ആരോഗ്യനില ട്വിറ്ററില്‍ ട്രെന്റിംഗ് ! ക്ഷേത്രങ്ങളില്‍ ആരാധനയും പൂജയും

author-image
ഫിലിം ഡസ്ക്
New Update

ഹൈദരാബാദ്: രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയിലായ സൂപ്പര്‍ താരം രജനീകാന്തിന്റെ ആരോഗ്യനില ട്വിറ്ററില്‍ ട്രെന്റിംഗ്. രജിനികാന്ത് സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ചിലര്‍ ക്ഷേത്രങ്ങളില്‍ ആരാധനയും പൂജയും നടത്തുന്നുണ്ട്. #RajinikanthHealthCondition, #Rajinikanth, #RajinikanthHealth പോലുള്ള ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്റിങ്ങാണ്.

Advertisment

publive-image

അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചത്.

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനായുള്ള നീക്കങ്ങള്‍ക്കിടെ അണ്ണാത്തെയുടെ ചിത്രീകരണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സിനിമാ അണിയറ പ്രവര്‍ത്തകര്‍ക്ക് രജനി നിര്‍ദേശം നല്‍കിയിരുന്നു. അതുകൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ്ങ് അതിവേഗത്തില്‍ പുരോഗമിക്കുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍ത്തിവച്ച അണ്ണാത്തെയുടെ ചിത്രീകരണം 9 മാസത്തിന് ശേഷം 14ന് ഹൈദരാബാദിലെ റാമോജിറാവു ഫിലിം സിറ്റിയില്‍ ആരംഭിച്ചിരുന്നു. രജനീകാന്ത്- നയന്താര രംഗങ്ങളും പാട്ടുകളും ചിത്രീകരിച്ചുകഴിഞ്ഞു. അടുത്ത മാസം പന്ത്രണ്ടോടെ രജനികാന്തിനുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളുടെയും ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ക്രൂ പദ്ധതിയിട്ടിരുന്നു.

രജനീകാന്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ പുതിയതായി പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തസമ്മര്‍ദ്ദം ഇപ്പോഴും ഉയര്‍ന്നതാണെങ്കിലും ഇന്നലത്തേതിനേക്കാള്‍ കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

രജനിയുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിട്ടില്ല.

 

rajani kanth rajani kanth health
Advertisment