Advertisment

രജനീകാന്തിന്റെ 2.0യിലെ ആദ്യഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

രജനീകാന്ത് ചിത്രം 2.0യിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു വിട്ടു. എന്തിര ലോകത്തെ സുന്ദരിയേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തു വിട്ടത്. സിദ്ധ് ശ്രീറാമും ഷാഷാ തിരുപതിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. ലൈക പ്രൊഡക്ഷന്‍സിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടൊണ് ഗാനം പുറത്തുവിട്ടത്.

രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും. നവംബര്‍ 29ന് തിയറ്ററുകളിലെത്തുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്.

Advertisment