Advertisment

മീടു; ലൈംഗിക ആരോപണം നേരിടുന്ന വൈരമുത്തുവിനെ പിന്തുണച്ച് രജനീകാന്ത്

New Update

ചെന്നൈ: മീടു ക്യാമ്പയ്നിന്റെ ഭാഗമായി ലൈംഗികാരോപണം നേരിടുന്ന ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെ പിന്തുണച്ച് രജനീകാന്ത്.

മീറ്റു ക്യാമ്പയ്ന്‍ സ്ത്രീകള്‍ക്കനുകൂലമായ ഒന്നാണെന്നും ഇതിനെ ദുരുപയോഗം ചെയ്യരുതെന്നും അേദ്ദഹം ആവശ്യപ്പെട്ടു. എന്നാല്‍ വൈരമുത്തുവിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചതല്ലെ? അങ്ങനൊന്നും ചെയ്തില്ലെന്നും തന്റെ കയ്യില്‍ അതിനു തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞതല്ലെ’ എന്നുമായിരുന്നു രജനീകാന്തിന്റെ മറുപടി. ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രജനീകാന്ത്.

Advertisment