ഭാര്യയെക്കുറിച്ചു വാചാലനായി രജനികാന്ത്. തന്റെ വിജയത്തിന് പിന്നിൽ ഭാര്യയുടെ പങ്ക് വളരെ വലുതാണെന്നും സൂപ്പർസ്റ്റാർ

മൂവി ഡസ്ക്
Sunday, December 2, 2018

കണ്ടക്ടറായി ജീവിതം തുടങ്ങി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് കുതിച്ചുയര്‍ന്ന മഹാപ്രതിഭയാണ് രജനികാന്ത്. എന്നാലിപ്പോള്‍, സിനിമാ മേഖലയില്‍ മുന്നേറുന്നതിനായി തന്റെ ഭാര്യ സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ച് തുറന്നുപറയുകയാണ്  സൂപ്പര്‍സ്റ്റാര്‍. തന്റെ വിജയത്തിന് പിന്നിലെ ഭാര്യയുടെ കഠിനാധ്വാനത്തെ കുറിച്ച് രജനീകാന്ത് വാചാലനായി.  കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് സാധാരണ  രജനി ഒഴിഞ്ഞ് മാറുകയാണ് പതിവ്. എന്നാൽ പതിവ് തെറ്റിച്ചുകൊണ്ട് ഒരു   ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തനിക്കുണ്ടാവുമായിരുന്ന ക്ലേശങ്ങളൊക്കെ ഭാര്യ ആണ് നേരിട്ടത്. തന്റെ  കരിയറിൽ  കൃത്യമായ ശ്രദ്ധ ചെലുത്താന്‍ സാധിച്ചത് ഭാര്യയുടെ സഹകരണം കൊണ്ട് മാത്രമാണെന്നും   രജനികാന്ത് പറഞ്ഞു. വീടുകാര്യവും  കുട്ടികളുടെ പഠനവും  സംബന്ധിച്ചു  ഒരു കാര്യവും  തന്നെ അലട്ടാതിരിക്കാന്‍ ലത ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും രജനികാന്ത് പറഞ്ഞു .

ഇന്ന് തന്റെ കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് ജീവിതത്തില്‍ സന്തോഷമായിട്ടാണ്  ഇരിക്കുന്നത് . ഇതിനു പിന്നിൽ   ലതയുടെ കഠിനാധ്വാനമാണെന്നും സൂപ്പർസ്റ്റാർ  കൂട്ടിച്ചേര്‍ത്തു. കുടുംബത്തില്‍ നേരിട്ടിരുന്ന കഷ്ടതകളും ബുദ്ധിമുട്ടുകളും ഒരിക്കലും തന്റെ അഭിനയ ജീവിതത്തെ  ബാധിക്കാതിരിക്കാന്‍ ഭാര്യ  ഏറെ ശ്രദ്ധിച്ചിരുന്നെന്നും രജനികാന്ത് വെളിപ്പെടുത്തി

×