Advertisment

പീഡനപരാതി നല്‍കിയതിന് പ്രതി ജീവനോടെ കത്തിച്ച യുവതി മരിച്ചു

New Update

ജയ്പൂര്‍: രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ പീഡനപരാതി നല്‍കിയ യുവതി പൊള്ളലേറ്റ് മരിച്ചു. പീഡനക്കേസില്‍ അറസ്റ്റിലായ പ്രദീപ് വിഷ്ണോയി എന്ന യുവാവാണ് കൊലപ്പെടുത്തിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പ്രതി‌യെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

ഹനുമാന്‍ഗഢ് ജില്ലയിലെ ഗോലുവാല ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികില്‍സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ആദ്യം ഗംഗാനഗറിലെ ആശുപത്രിയിലെത്തിച്ച യുവതിയെ നില അതീവ ഗുരുതരമായതോടെയാണ് ബിക്കാനീറിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

പക്ഷെ, ജീവന്‍ രക്ഷിക്കാനായില്ല. 2018 ലാണ് യുവതിയുടെ പീഡന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. നിലവില്‍ വിചാരണ നേരിടുകയാണ് പ്രതി.

യുവതിയെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് മുത്തശ്ശിയാണ് പ്രദീപ് വിഷ്ണോയിക്കെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ പതിനഞ്ച് ദിവസത്തോളമായി പ്രതി യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ പേര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ചുവരികയാണ്.

murder case crime
Advertisment