Advertisment

രാജസ്ഥാനിൽ ദേശാടന പക്ഷികൾ ഉൾപ്പെടെ 1500 ഓളം പക്ഷികള്‍ കൂട്ടത്തോടെ ചത്തനിലയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജയ്പുര്‍: രാജസ്ഥാനിലെ സാംഭര്‍ തടാകത്തിനു സമീപം ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ പത്തോളം സ്പീഷിസുകളില്‍പ്പെട്ട 1500 ഓളം പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തി. ജലമലിനീകരണമാകാം പക്ഷികളുടെ മരണത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമികനിഗമനം.

Advertisment

publive-image

തടാകത്തിന് 12-13 കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളുടെ ജഡങ്ങള്‍ കിടക്കുന്നത്. പക്ഷികളുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 1500 ഓളം പക്ഷികള്‍ ചത്തെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 5000ല്‍ അധികം പക്ഷികള്‍ ചത്തെന്ന് പ്രദേശവാസികള്‍ പറയുന്നു.

പവിഴക്കാലി, കോരിച്ചുണ്ടന്‍ എരണ്ട, ചക്രവാകം, അവോസെറ്റ് കുളക്കോഴി, വെള്ളക്കൊക്കന്‍ കുളക്കോഴി തുടങ്ങിയ പക്ഷികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞദിവസം മേഖലയില്‍ വീശിയ കൊടുങ്കാറ്റാകാം പക്ഷികള്‍ ചാകാനുള്ള സാധ്യതയെന്ന് ഫോറസ്റ്റ് റേഞ്ചര്‍ രാജേന്ദ്ര ജാഖര്‍ പറഞ്ഞു. ജലത്തിലെ വിഷാംശം, ബാക്ടീരിയ-വൈറസ് ബാധ എന്നീ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു

Advertisment