Advertisment

നിയമസഭയില്‍ സച്ചിന്‍ പൈലറ്റിന് ലഭിച്ചത് പിന്നിലുള്ള ഇരിപ്പിടം; കരുത്തനായ പോരാളിയെയാണ് അതിര്‍ത്തിയില്‍ വിടുന്നതെന്ന്‌ സച്ചിന്‍ പൈലറ്റ്; പ്രതിപക്ഷപാര്‍ട്ടികളുടെ സമീപത്തായി സീറ്റ് ലഭിച്ചതിനെക്കുറിച്ച് സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം ഇങ്ങനെ

New Update

publive-image

Advertisment

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ താനിരുന്ന പതിവ് സ്ഥാനത്തല്ലായിരുന്നു ഇത്തവണ സച്ചിന്‍ പൈലറ്റിന് ഇരിപ്പിടം ലഭിച്ചത്. ഭരണകക്ഷി സീറ്റുകളുടെ അവസാനഭാഗത്ത് പിന്നിലായാണ് സച്ചിന്‍ പൈലറ്റ് ഇന്ന് നിയമസഭയില്‍ ഇരുന്നത്. പ്രതിപക്ഷ സീറ്റുകളോട് ചേര്‍ന്നായിരുന്നു ഈ പുതിയ ഇരിപ്പിടം.

പ്രതിപക്ഷ സീറ്റുകളോട് ചേര്‍ന്നുള്ള ഇരിപ്പിടത്തെ അതിര്‍ത്തിയായാണ് സച്ചിന്‍ പൈലറ്റ് ഉപമിച്ചത്. കരുത്തനായ പോരാളിയെയാണ് അതിര്‍ത്തിയിലേക്ക് വിടുന്നതെന്നും സച്ചിന്‍ പറഞ്ഞു.

'ഞാന്‍ പതിവായി ഇരുന്ന സീറ്റില്‍ സുരക്ഷിതനായിരുന്നു. എന്തുകൊണ്ട് വേറെ സീറ്റ് ലഭിച്ചുവെന്ന് ഞാന്‍ പിന്നീട് ചിന്തിച്ചു. ഇത് അതിര്‍ത്തിയായാണ് ഞാന്‍ കണ്ടത്. ഒരു വശത്ത് ഭരണകക്ഷിയും മറുവശത്ത് പ്രതിപക്ഷവും. ആരെയാണ് അതിര്‍ത്തിയിലേക്ക് വിടുന്നത് ? കരുത്തനായ പോരാളിയെയാണ്'-സച്ചിന്‍ പൈലറ്റ് പറഞ്ഞു.

പുതിയ ഇരിപ്പിടത്തെ സംബന്ധിച്ച് വിമര്‍ശനമുന്നയിച്ച ബിജെപിക്കും സ്വന്തം പാര്‍ട്ടിക്കും ഒരുപോലെ സച്ചിന്‍ പൈലറ്റ് നല്‍കിയ മറുപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്.

\നേരത്തെ താന്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നു. ഇപ്പോഴല്ല. എവിടെയാണ് ഇരിക്കുന്നതെന്നല്ല, ജനങ്ങളുടെ ഹൃദയത്തിലും മനസിലുമുള്ള സ്ഥാനമാണ് പ്രധാനം. സ്പീക്കറും പാര്‍ട്ടിയുമാണ് സീറ്റിനെ സംബന്ധിച്ച് തീരുമാനിക്കുന്നത്. ഞാനതില്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല'-സച്ചിന്‍ പൈലറ്റ് പിന്നീട് പറഞ്ഞു.

Advertisment