Advertisment

രാജസ്ഥാനില്‍ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റോ? അശോക് ഗലോട്ടോ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം കാഴ്ചവെക്കുന്നു. 85 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നത്. സച്ചിന്‍ പൈലറ്റിന്റെ വസിതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പവര്‍ത്തകര്‍ തടിച്ചു കൂടിയിരിക്കുകയാണ്. 200 സീറ്റിലെ 154 സീറ്റിലെ ഫല സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നത്. ബിജെപിയുടെ പല സിറ്റിംഗ് സീറ്റുകളും കോണ്‍ഗ്രസ് പിടിച്ചടക്കുന്നു.

Advertisment

ഇനി ആരാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്നാണ് ഉറ്റുനോക്കുന്നത്. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റുമായുള്ള ചര്‍ച്ചകള്‍ക്ക് കെ സി വേണുഗോപാല്‍ രാജസ്ഥാനിലേക്ക് തിരിച്ചു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രാജസ്ഥാനിലേക്ക് തിരിച്ചിരിക്കുന്നത്. ഏക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസിനാണ് സാധ്യത കല്‍പ്പിച്ചിരുന്നത്.

publive-image

വിജയം ഉറപ്പായ സാഹചര്യത്തില്‍ ഇനി മുഖ്യമന്ത്രിയാരാകും എന്നറിയാനാണ് എല്ലാവരുടെയും ആകാംഷ. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ടിനും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനും സാധ്യത കല്‍പ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതികരിക്കാമെന്നാണ് ഇരു നേതാക്കളും ആവര്‍ത്തിക്കുന്നത്.

രണ്ട് തവണ രാജസ്ഥാന്‍ മുഖ്യമന്ത്രിപദത്തിലെത്തിയിട്ടുള്ള നേതാവാണ് അശോക് ഗെലോട്ട്. സ്ഥാനാര്‍ത്ഥിപട്ടികയില്‍ മുന്‍തൂക്കവും അശോക് ഗെലോട്ടിനായിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു ഗെലോട്ട് പക്ഷം. ഗെലോട്ടിന്റെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന 22 പേരും 6 നിയമസഭാ സെക്രട്ടറിമാരും മത്സരരംഗത്തുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ ക്ലീന്‍ ഇമേജാണ് സച്ചിന്‍ ഗെലോട്ടിനുള്ളത്. സൗജന്യ മരുന്ന് ഉള്‍പ്പെടെ അദ്ദേഹത്തിന്റെ പല പദ്ധതികളും ഇന്നും ജനപ്രിയമാണ്.

result election rajadthan sachin piolt ashok galot
Advertisment